തൊടുപുഴ : കനത്ത മഴയും, കാറ്റും മൂലം ജില്ലയിൽ വ്യാപകമായി കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കനത്ത മഴ മൂലം ജില്ലയിൽ 95 ലക്ഷം രൂപയുടെ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 61 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. 695 കർഷകരുടെ കൃഷി നശിച്ചു. . ഓണം വിളവെടുപ്പിനായി കൃഷി ചെയ്ത വാഴയും മറ്റ് പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചതിനാൽ ചെറുകിട കർഷകരും ദുരിതത്തിലാണ്. കർഷകർക്ക് അടിയന്തിര സഹായമെത്തിക്കാൻ സർക്കാർ തയ്യാറാണമെന്ന് ജില്ലാ പ്രസിഡന്റ് ടി.എം.ബഷീർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ ആവശ്യപ്പെട്ടു.