thirachil
ഒഴുക്കിൽപ്പെട്ട ആദിവാസി ബാലനായുള്ള തിരച്ചിൽ നടത്തുന്നു

വണ്ടിപെരിയാർ: ഗ്രാമ്പിയിൽ ആദിവാസി ബാലനെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ തെരച്ചിൽ പുനഃരാരംഭിച്ചവെങ്കിലും ഇനിയും കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താൻ സാധിക്കുകയുള്ളു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. . രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതൽ തിരച്ചിൽ വീണ്ടും നടത്തി. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരഞ്ഞത്. ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.