പീരുമേട്: തോട്ടാപ്പുരയ്ക്ക് സമീപംമണ്ണിടിഞ്ഞ് വീണ് കൃഷി നശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ തോട്ടാപ്പുരക്ക് സമീപം ജോർജ് ഡിക്രൂസ്, ചരിവുപുരയിടത്തിൽ ഓമന, കടന്തോട്ട് വീട്ടിൽ മോളിസൺ,ചീരക്കാലായിൽ മോളി, എന്നിവരുടെ പുരയിടത്തിലക്ക് റോഡിൽ നിന്ന് മണ്ണിടിഞ്ഞ് ഏലം ഉടുപ്പെടയുള്ള കൃഷിയാണ് നശിച്ചു.ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ഏലച്ചെടികളുടെ യും വിളകളുടെ മുകളിലേക്കും മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. പീരുമേട് പഞ്ചായത്ത് പ്രസിസന്റ് എസ്. സാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പെരുവന്താനത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽസുരേഷ് ബാബുവിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. റോഡിലൂടെ ഒഴുകിയ വെള്ളം സുരേഷ് ബാബുവിന്റെ പറമ്പിലേക്ക് ഒഴുകി സംരക്ഷണ ഭിത്തിയും വീടിനോട് ചേർന്നുള്ള തിട്ടയും ഇടിഞ്ഞു പോയതോടെ വീട് അപകടാവസ്ഥയിലാണ്.