ഇടുക്കി: ഭിന്നശേഷി മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുളള 2021 -22 വർഷത്തേക്കുളള നാഷണൽ ഡിസബിലിറ്റി അവാർഡിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു. ഓരോ വിഭാഗത്തിനും നിർദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓൺലൈനായി നോമിനേഷൻ ലഭ്യമാക്കണം. അവാർഡിനുളള നോമിനേഷൻ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 28. കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാറിന്റെ www.disabilityaffairs.gov.in / www.award.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.