കട്ടപ്പന : ഐസിഡിഎസിന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി പീഡിയാട്രിക് കൺസൾട്ടേഷൻ ആന്റ് അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി കട്ടപ്പന ശിശു വികസന പദ്ധതി ഓഫിസർ രമ പി.കെ ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് ആശുപത്രി പീഡിയാട്രിഷ്യൻ ഡോ. ജ്യോതിസ് ജെയിംസ് ക്ലാസുകൾ നയിച്ചു.കട്ടപ്പന മുൻസിപ്പാലിറ്റി ഐസിഡിഎസ് സൂപ്പർവൈസർ ജാസ്മിൻ ജോർജ്, എൻഎൻഎം ബ്ലോക്ക് കോ ഓർഡിനേറ്റർ രാഹുൽ ദേവദാസ് തുടങ്ങിയവർ നേതൃത്വം നൽകി.