മുട്ടം: തോട്ടുങ്കര പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. .പാലത്തിന്റെ ഒരു ഭാഗത്ത് ആഴത്തിലുള്ള വിള്ളലും നിരവധി സ്ഥലങ്ങളിൽ ഗട്ടറും രൂപപെട്ടിട്ടുണ്ട്.ഗട്ടറിൽ വീണ് നിരവധി വാഹനങ്ങൾ അപകടത്തിൽപെടുകയും യാത്ര ക്കാർക്ക് പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ഇതേ തുടർന്ന് പ്രദേശവാസികൾ ചേർന്ന് കല്ലും മണ്ണും ഉയോഗിച്ച് ഗട്ടർ നികത്തുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തെങ്കിലും ശാശ്വത പരിഹാരം ആയില്ല.മഴ ശക്തമായതിനെ തുടർന്ന് പാലത്തിൽ വീണ്ടും ഗട്ടർ നിറഞ്ഞു.പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ ഒരു വശത്ത് അടുത്ത നാളിലുണ്ടായ വിള്ളലും ഗർത്തങ്ങളും ജനങ്ങളെ ആശങ്കപ്പെടുത്തുകയാണെന്ന് പ്രദേശവാസികളായ ടോമി ജോർജ് മൂഴിക്കുഴിയിൽ,സുധീർ എം കെ,എൻ എം സമദ്,ഷാനവാസ്‌ സി എം,ഉമ്മർ എൻ എം എന്നിവർ പറഞ്ഞു.പാലത്തിൽ കൈവിരിയോട് ചേർന്നുള്ള ഭാഗത്താണ് വിള്ളൽ കാണപ്പെട്ടത്. അനേകം വാഹനങ്ങൾ കടന്ന് പോകുന്ന മുട്ടം- പാലാ - ഈരാറ്റ്പേട്ട - കരിങ്കുന്നം റോഡിനോട്‌ അനുബന്ധിച്ചുള്ള പാലത്തിലാണ് അപകടാവസ്ഥയുള്ളത്.