തൊടുപുഴ: ജനകീയ പ്രതിസന്ധിയായ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ച പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞു, വലിച്ചിഴച്ച് ദേഹോപദ്രവം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരായി കേസെടുക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.
വിലക്കയറ്റത്തിനും, ജനകീയ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തോമസ് അഭ്യർത്ഥിച്ചു.ഈ കാര്യങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പി. സി. തോമസ് ഇ-മെയിൽ സന്ദേശം അയച്ചു.