കട്ടപ്പന: പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിക്ക് തടവ് ശിക്ഷ.കല്ലാർ പത്തിനിപ്പാറ പണിക്കവീട്ടിൽ യേശുദാസിന്(76) ആണ് 5 വർഷം കഠിന തടവും 20000 രൂപ പിഴയും കട്ടപ്പന അതിവേഗ പോക്‌സോ കോടതി വിധിച്ചത്.2020ൽ നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. 2 വർഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം 5 വർഷം കഠിന തടവും 10,000 രൂപ പിഴയും അടയ്ക്കുവാനാണ് ജഡ്ജി ഫിലിപ്പ് തോമസിന്റെ വിധി.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവ് അനുഭവിക്കണം.അഞ്ചര വയസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.അഡ്വ.സുസ്മിത ജോൺ പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി