തൊടുപുഴ: ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ജില്ലാ കളക്ടറും അസ്സോസിയേഷൻ പ്രസിഡന്റുമായ ഷീബാ ജോർജിന്റെ അദ്ധ്യക്ഷതയിൽ റൈഫിൾ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സെക്രട്ടറി പ്രൊഫ. ഡോ. വി. സി. ജെയിംസ് അറിയിച്ചു. ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 14 ന് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും സെക്രട്ടറി അറിയിച്ചു.