മൂലമറ്റം: റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ എത്തിച്ച 25 ലോഡ് കരിങ്കല്ല് മോഷണം പോയി.മൂലമറ്റം- ഇലപ്പള്ളി-എടാട്-പുള്ളിക്കാനം- വാഗമൺ സംസ്ഥാന പാതയിൽ എടാട് ഭാഗത്തായിട്ടാണ് കഴിഞ്ഞ വർഷം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്.ഇതിന്റെ നിർമ്മാണത്തിന് വേണ്ടി എത്തിച്ച കരിങ്കല്ലാണ് മോഷണം പോയത്.മോഷണം സംബന്ധിച്ച് കരാറുകരൻ രണ്ട് ദിവസം മുൻപാണ് കാഞ്ഞാർ പൊലീസിൽ പരാതി നൽകിയത്.പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണത്തിന് കരാർ നൽകിയത്.പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുള്ളിക്കാനം ഭാഗത്തേക്കാണ് കല്ല് കൊണ്ട് പോയതെന്നും കടത്തിക്കോണ്ട്പോയ ആളുകൾ ആരാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതേ തുടർന്ന് ഇവരോടും പരാതിക്കാരനോടും ഇന്ന് സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.എന്നാൽ കല്ല് മോഷണം പോയത് സംബന്ധിച്ച് വിവരം അറിഞ്ഞിരുന്നില്ല,കല്ല് ഇറക്കി നിർമ്മാണം പൂർത്തീകരികരിക്കാനുള്ള ഉത്തരവാദിത്വം കരാറുകാരനാനെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.