p

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ മൂന്നെണ്ണം തുറന്നു. വെള്ളമൊഴുക്കുന്നതിന്റെ അളവ് താരതമ്യേന കുറവായതിനാൽ ചെറുതോണി പുഴയിലും പെരിയാറിലും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയശേഷം

2, 3, 4 നമ്പർ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ ജലമാണ് പുറത്തേക്ക് വിടുന്നത്.

ഇന്നലെ രാവിലെ 10ന് ജലനിരപ്പ് 2384.22 അടിയിലെത്തിയപ്പോൾ ആദ്യം മൂന്നാം നമ്പർ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി. 10.30ന് 75 സെന്റി മീറ്ററാക്കി. എന്നാൽ ജലനിരപ്പ് റുൾലെവലിനെക്കാൾ കൂടിയതല്ലാതെ കുറഞ്ഞില്ല. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുകയും മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തു.

തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ദ്ധസമിതി യോഗ തീരുമാനപ്രകാരം വൈകിട്ട് 4.45ന് രണ്ടാം നമ്പർ ഷട്ടറും അഞ്ചിന് നാലാം നമ്പർ ഷട്ടറും 40 സെന്റി മീറ്റർ വീതം ഉയർത്തി. നിലവിൽ 2384.58 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 79 ശതമാനം. 2403 അടിയാണ് പരമാവധി സംഭരണശേഷി. 1.48 ദശലക്ഷം ഘനമീറ്റർ ജലം വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. ഇന്നുരാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 200 ഘനമീറ്റർ (രണ്ടുലക്ഷം ലിറ്റർ) ആക്കിയേക്കും.

വൈദ്യുതി ഉത്പാദനം പരമാവധി

കഴിഞ്ഞ ഒരാഴ്ചയായി മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം പരമാവധിയാണ്. 17.74 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉത്പാദിപ്പിച്ചത്. 57.835 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.

കെ.എസ്.ഇ.ബിക്ക് നഷ്ടം ആറ് കോടി

ചെറുതോണി ഡാം തുറന്നതുവഴി കെ.എസ്.ഇ.ബിക്ക് നഷ്ടം ആറ് കോടി രൂപയിലേറെ. സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ച് 1.35 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. കെ.എസ്.ഇ.ബി ഇപ്പോൾ വൈദ്യുതി വിൽക്കുന്ന ശരാശരി നിരക്കായ 4.5 രൂപ യൂണിറ്റിന് കണക്കാക്കിയാൽ 6.07 കോടി നഷ്ടമുണ്ടാകും.

മു​ല്ല​പ്പെ​രി​യാ​റിൽ
ഷ​ട്ട​റു​ക​ൾ​ ​കൂ​ടു​ത​ലു​യ​ർ​ത്തി

കു​മ​ളി​:​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ലെ​ ​ഷ​ട്ട​റു​ക​ൾ​ ​കൂ​ടു​ത​ലു​യ​ർ​ത്തി​യി​ട്ടും​ ​ജ​ല​നി​ര​പ്പ് ​റൂ​ൾ​ലെ​വ​ലി​ന് ​മു​ക​ളി​ൽ​ ​തു​ട​രു​ന്നു.​ ​നി​ല​വി​ൽ​ ​തു​റ​ന്നി​രി​ക്കു​ന്ന​ 10​ ​ഷ​ട്ട​റു​ക​ളി​ൽ​ ​ആ​റെ​ണ്ണം​ 30​ ​സെ​ന്റി​ ​മീ​റ്റ​റി​ൽ​ ​നി​ന്ന് 50​ ​ആ​ക്കി​ ​ഉ​യ​ർ​ത്തി.​ 3166​ ​ഘ​ന​യ​ടി​ ​വെ​ള്ള​മാ​ണ് ​സെ​ക്ക​ൻ​ഡി​ൽ​ ​പെ​രി​യാ​റി​ലേ​ക്ക് ​ഒ​ഴു​ക്കി​ ​വി​ടു​ന്ന​ത്.​ ​എ​ന്നി​ട്ടും​ ​ജ​ല​നി​ര​പ്പ് ​താ​ഴു​ന്നി​ല്ല.​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​വി​വ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​ജ​ല​നി​ര​പ്പ് 138.35​ ​അ​ടി​യാ​ണ്.

137.5​ ​അ​ടി​യാ​ണ് ​നി​ല​വി​ലെ​ ​റൂ​ൾ​ലെ​വ​ൽ.​ ​ജ​ല​നി​ര​പ്പ് ​താ​ഴ്ത്തി​ ​റൂ​ൾ​ലെ​വ​ൽ​ ​പാ​ലി​ക്കാ​ൻ​ ​ത​മി​ഴ്നാ​ട് ​ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​ശ​രാ​ശ​രി​ 2200​ ​ഘ​ന​യ​ടി​ ​വീ​തം​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശ​ത്തേ​ക്ക് ​കൊ​ണ്ടു​പോ​കു​മ്പോ​ൾ​ 5500​ ​ഘ​ന​യ​ടി​യാ​ണ് ​അ​ണ​ക്കെ​ട്ടി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

നീ​രൊ​ഴു​ക്ക് ​ശ​ക്ത​മാ​യ​തോ​ടെ​ ​തെ​ന്മ​ല​ ​പ​ര​പ്പാ​ർ​ ​ഡാ​മി​ന്റെ​ ​മൂ​ന്ന് ​ഷ​ട്ട​റു​ക​ളും​ 60​ ​സെ​ന്റി​ ​മീ​റ്റ​റി​ൽ​ ​നി​ന്ന് ​ഒ​രു​ ​മീ​റ്റ​ർ​ ​വീ​തം​ ​ഉ​യ​ർ​ത്തി​ ​കൂ​ടു​ത​ൽ​ ​വെ​ള്ളം​ ​ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ​ഒ​ഴു​ക്കി​ത്തു​ട​ങ്ങി.

ബു​ധ​ൻ​ ​വ​രെ
വ​ട​ക്ക് ​ശ​ക്ത​മാ​യ​ ​മഴ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ട​ക്കു​ ​പ​ടി​ഞ്ഞാ​റ​ൻ​ ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​ന്യൂ​ന​മ​ർ​ദ്ദം​ ​വീ​ണ്ടും​ ​ശ​ക്തി​ ​പ്രാ​പി​ച്ച​തോ​ടെ​ ​ബു​ധ​നാ​ഴ്ച​വ​രെ​ ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​കാ​ലാ​വ​സ്ഥാ​ ​കേ​ന്ദ്രം​ ​അ​റി​യി​ച്ചു.​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​ഒ​റ്റ​പ്പെ​ട്ട​ ​മ​ഴ​യും​ ​ല​ഭി​ക്കും.​ ​ന്യൂ​ന​മ​ർ​ദ്ദം​ ​നാ​ളെ​ ​വീ​ണ്ടും​ ​ശ​ക്തി​പ്രാ​പി​ച്ച് ​തീ​വ്ര​ ​ന്യൂ​ന​മ​ർ​ദ്ദ​മാ​യി​ ​മാ​റും.​ ​മ​ദ്ധ്യ​ ​കി​ഴ​ക്ക​ൻ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ഒ​രു​ ​ച​ക്ര​വാ​ത​ച്ചു​ഴി​യും​ ​നി​ല​നി​ൽ​ക്കു​ന്നു.

ക​ന്യാ​കു​മാ​രി​ ​തീ​രം,​ ​ഗ​ൾ​ഫ് ​ഒ​ഫ് ​മാ​ന്നാ​ർ,​ ​അ​തി​നോ​ടു​ചേ​ർ​ന്നു​ള്ള​ ​ത​മി​ഴ്‌​നാ​ട് ​തീ​രം,​ ​തെ​ക്കു​ ​പ​ടി​ഞ്ഞാ​റ് ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ൽ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​മ​ണി​ക്കൂ​റി​ൽ​ 45​ ​മു​ത​ൽ​ 55​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ൽ​ ​കാ​റ്റി​ന് ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​പാ​ടി​ല്ല.
വി​ഴി​ഞ്ഞം​ ​മു​ത​ൽ​ ​കാ​സ​ർ​കോ​ട് ​വ​രെ​ 3.5​ ​മു​ത​ൽ​ 3.7​ ​മീ​റ്റ​ർ​വ​രെ​ ​ഉ​യ​ര​ത്തി​ൽ​ ​തി​ര​മാ​ല​യ്ക്കും​ ​ക​ട​ലാ​ക്ര​മ​ണ​ത്തി​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​തീ​ര​ദേ​ശ​വാ​സി​ക​ൾ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.


യെ​ല്ലോ​ ​അ​ല​ർ​ട്ട്
​ ​ഇ​ന്ന് ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട്
​ ​നാ​ളെ​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട്