പുറപ്പുഴ. പുറപ്പുഴ പഞ്ചായത്തിലെ തറവട്ടം കൊടികുത്തി റോഡ് , തോയിപ്ര പനംച്ചുവട് കൊടികുത്തി റോഡ്, പുറപ്പുഴ ഇടയാടി ഇരുട്ടുതോട് റോഡ്, കുണിഞ്ഞി വെള്ളംനീക്കിപാറ റോഡ്, കൃഷ്ണവിലാസം വാഴപ്പിള്ളി റോഡ് പുത്തൻപുര തറവട്ടം കന്യായിവാതിൽ റോഡ്, എന്നീ റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്നു കേരളാ കോൺഗ്രസ് (എം )മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.മണ്ഡലം പ്രസിഡന്റ് തോമസ് വെളിയത്തുമാലി അദ്ധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.സ്റ്റാൻലി കീത്താപ്പിള്ളി, രാജു തടിക്കാട്ടുപടി, സുനിൽ കെ വി കൊന്നക്കൽ, കെ കെ ബാലകൃഷ്ണപിള്ള,റോയ് വാലുമ്മേൽ രാജേഷ് കൊള്ളികുന്നേൽ,ഡിൽസൺ കല്ലോലിക്കൽ ബറ്റോയ് കൊടിയൻകുന്നേൽ, ജോസ് കോക്കാട്ട്, സജി കാവുപുരക്കൽ,തങ്കച്ചൻ എം ഓ, റെജി, കടുവപ്പനാൽ,വിബിൻ പുലിയപ്പിള്ളിൽ, സുനിഷ് കെ വി, അലക്‌സ് കുറ്റിയാ ങ്കൽ, അനിൽ വെളിയത്ത്, എബിറ്റ് മാത്യു ജോർജ്,മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു