കട്ടപ്പന: ശിവഗിരി മഹാസമാധി മന്ദിരത്തിലെ കെടാവിളക്കിൽ നിന്നും പകർന്ന ദിവ്യ ജ്യോതിയുടെ പ്രയാണവും ശാന്തി യാത്രയും ഗുരുദേവ ഭാഗവതപരായണ യജ്ഞവും ഓഗസ്റ്റ് 14 മുതൽ എസ് എൻ ഡി പി യോഗം പുളിയൻമല ശാഖയിൽ ആരംഭിക്കും.രാവിലെ 10.30 ന് ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമലയുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ദിവ്യ ജ്യോതി പ്രയാണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തും.രാജാക്കാട് യൂണിയൻ സെക്രട്ടറി കെ എസ് ലതീഷ് കുമാർ ജ്യോതി പ്രയാണ സന്ദേശം നൽകും.മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ, ശാഖാ സെക്രട്ടറി എം ആർ ജയൻ, വൈസ് പ്രസിഡന്റ് പി എൻ മോഹനൻ മറ്റ് പോഷക സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും.14 മുതൽ സമാധി ദിനം വരെയാണ് ശാഖാ യോഗത്തിലെ കുടുംബങ്ങൾ വഴി ദിവ്യ ജ്യോതി പ്രയാണം നടത്തുന്നത്.21 ന് കുമാരനാശാൻ കുടുംബയോഗം,28 ന് ആർ. ശങ്കർ കുടുംബയോഗം, സെപ്തംബർ 11 ന് സഹോദരൻ അയ്യപ്പൻ കുടുംബയോഗം, സെപ്തംബർ 18 ന് ഡോ.പൽപ്പു കുടുംബയോഗ പരിധികളിലും ദിവ്യ ജ്യോതി എത്തും. പ്രയാണത്തിൽ വിവിധ ശാഖാ ഭാരവാഹികൾ പങ്കെടുത്ത് ഗുരുദേവ സന്ദേശം നൽകും.