നെടുങ്കണ്ടം :തൂക്കുപാലം മേഖലയിൽ മോഷണ സംഘം തമ്പടിച്ചതായി സൂചന. കഴിഞ്ഞ ദിവസം രാത്രിയിൽ തൂക്കുപാലം ടൗണിന് സമീപത്തെ 3 വീടുകളിൽ മോഷണ സംഘമെത്തി. വീടുകളുടെ കതകിൽ ശക്തമായി മുട്ടിയ മോഷ്ടാക്കൾ വീട്ടുകാർ എഴുന്നേറ്റതോടെ രക്ഷപെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പുലർച്ചെ സമയം തൂക്കുപാലം ടൗണിൽ കമ്പിപ്പാരയുമായി ഏതാനും അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെന്ന് ദ്യക്‌സാക്ഷികളും പറയുന്നു. തൂക്കുപാലത്തെ ബിവറിജ് ഷോപ്പിൽ കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം നടന്നു വരികയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ന് തൂക്കുപാലം ബിവറിജിസിന്റെ ഷട്ടർ തകർത്ത് മോഷണം നടത്താനെത്തിയത് രണ്ടംഗ സംഘമെന്നും പൊലീസ് കണ്ടെത്തി. ഷട്ടർ പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഷട്ടറിന് നേരിയ തകരാർ സംഭവിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. കോട്ട് ധരിച്ച് മുഖംമൂടി ധരിച്ചവരുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മോഷണശ്രമം മാത്രമാണ് നടന്നതെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് തുക്കുപാലം ബിവ്രിജസ് ഷോപ് മാനേജർ അറിയിച്ചു. മാനേജരുടെ പരാതിയിൽ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.