പൂമാല: പെട്രോളും ഡീസലും വീട്ടിൽ വില്പന നടത്തിയിരുന്ന പൂമാല സ്വദേശിയായ മേനാച്ചേരിൽ എം.സി. ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വിൽപ്പനയ്ക്കായി ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 60ലിറ്റർ ഡീസലും 40 ലിറ്റർ പെട്രോളും പൊലീസ് പിടിച്ചെടുത്തു.കാഞ്ഞാർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ നിയമ വിരുദ്ധമായി പെട്രോളും ഡീസലും വീട്ടിൽ സൂക്ഷിച്ച് വില്പന നടത്തുന്നത് കണ്ടെത്തിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.