തൊടുപുഴ: കാണാതായ യുവാവിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടിക്കുഴ കോട്ടക്കൽ രാജേഷാണ് (40) മരിച്ചത്. ചാലംകോട് ക്ഷേത്രത്തിന് പുറക് വശത്ത് ഇടവെട്ടി വലിയതോടിനോട് ചേർന്നുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. അഗ്നിരക്ഷാ സേനയെത്തി പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം അഴിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജേഷ് മേസ്സിതിരിപ്പണിചെയ്ത് വരികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ . ഭാര്യ: സുനിത. മക്കൾ: അനന്ദു, അഭിജിത് അഭിഷേക്.