തൊടുപുഴ: മോഷണക്കേസുകളിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ തൊടുപുഴ പോലീസ് പിടി കൂടി. ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ തൊടുപുഴ കാനംകുന്നത്ത് മനു എന്ന് വിളിക്കുന്ന മൻമോഹനെ (50) ആണ് പോലീസ് അറസ്റ്റു ചെയ്തത്. തൊടുപുഴ ഡിവൈഎസ് പി മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌.ഐ ബൈജു പി.ബാബു , സിപിഒമാരായ സനീഷ്, രതീഷ് നാരായണൻ, നഹാസ് എന്നിവർ ചേർന്നാണ് മൂവാറ്റുപുഴയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.