മറയൂർ. തുടർച്ചായി പെയ്യുന്ന കനത്തമഴയിൽ മറയൂർ മേഖല ഉരുൾപോട്ടൽ ഭീതിയിൽ.മലയിടുക്കിൽ നിന്നും പാറതെന്നി നീങ്ങുകയും ഭൂമിക്കടിയിൽ നിന്നും ശക്തമായി വെള്ളം പുറത്തേക്കും വരുന്ന സാഹചര്യത്തിൽ മുപ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മറയൂർ മൂന്നാർ റോഡിൽ പള്ളനാടിന് സമീപം കർപ്പൂരകുടി ആദിവാസി കോളനിക്ക് താഴ്വശത്താണ് പാറയിടുക്കിൽ നിന്നും ഞായറാഴ്ച ഉച്ചമുതൽ ശക്തമായ വെള്ളം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യൂ പൊലീസ്, അധികൃതർ സ്ഥലത്ത് ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാദ്ധ്യതകൾ കണക്കിലെടുത്ത് പള്ളനാട് പാലം വരയുള്ള മുപ്പത് കൂടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.