മൂലമറ്റം: പ്രൈവറ്റ് ബസ്റ്റാൻ്റിന് മുന്നിലെ അപകടാവസ്ഥയിലുള്ള വലിയ കുഴി സി പി എം ലോക്കൽ കമ്മിറ്റിയുടെ നേത്വത്യത്തിൽ താത്കാലികമായി നികത്തി. കുഴിയിൽ വീണ് നിരവധി വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യ സംഭവമായതിനെ തുടർന്നാണ് കുഴിതല്ക്കാലികമായി നികത്തിയ തെന്ന് സി പി എം നേതാക്കൾ പറഞ്ഞു.കഴിഞ്ഞ ദിവസം കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക് സംഭവിച്ചിരുന്നു.റോഡിന്റെ വശങ്ങളിലുള്ള ഓടകൾ ചെളിയും മലിന്യങ്ങളും നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെ തുടർന്ന് റോഡിലെ ടാർ ഇളകിയാണ് ഇവിടെ വലിയ കുഴിയുണ്ടായത്.സി പി എം ലോക്കൽ സെക്രട്ടറി പി എം ചാക്കോ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ ആർ അനിഷ്, റ്റി രതീഷ്, അലന്റോ അഗസ്റ്റിൻ, അനൂപ് പേരിശ്ശേരിയിൽ, ജസ്റ്റിൻ, ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് കുഴി തല്ക്കാലികമായി നികത്തിയത്.റോഡിലെ അപകടാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സി പി എം ബ്രാഞ്ച് സെക്രട്ടറി എ ആർ അനിഷ് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയി.റോഡിലെ കുഴിയുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ബി ജെ പി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.