ഇടവെട്ടി :തപസ്യ കലാസാഹിത്യവേദി ഇടവെട്ടി യൂണിറ്റ് രൂപീകരണവും സെമിനാറും നടന്നു. ജില്ലാ ജനറൽ സെക്രട്ടറി എസ്.എൻ. ഷാജി ഉദ്ഘാടനം ചെയ്തു. കെ. സി രാജഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മേഖലാ ജനറൽ സെക്രട്ടറി വി.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി സിജു ബി പിള്ള , വി.എം ബിജു, കെ.ആർ സതീഷ് , വി.ബി ജയൻ എന്നിവരും പ്രസംഗിച്ചു. തുടർന്നു നടന്ന യൂണിറ്റ് രൂപീകരണയോഗത്തിൽ ജില്ലാ സെക്രട്ടറി എം എം മഞ്ജുഹാസൻ ഭാരവാഹികളുടെ പ്രഖ്യാപനം നിർവ്വഹിച്ചു.
യൂണിറ്റ് ഭാരവാഹികളായി സതീഷ് കെ.ആർ , രമ.പി നായർ , (രക്ഷാധികാരിമാർ ) , വി.ബി ജയൻ ( സഹരക്ഷാധികാരി ), കെ.സി രാജഗോപാൽ ( പ്രസിഡന്റ് ), വി.എം ബിജു , ശ്യാമള വിജയൻ ( വൈസ് പ്രസിഡന്റുമാർ ), സുനിൽ.കെ മേനോൻ ( സെക്രട്ടറി ) , അജികുമാർ , അജിത ( ജോയിന്റ് സെക്രട്ടറിമാർ ) വിഷ്ണു കെ.വി ( ട്രഷറർ ) ഓമന വിജയൻ , ഈശ്വരി അജിത്ത് , മഹേഷ് , ഷീല സതീഷ് , സതീഷ് ടി.ബി , സുരേഖ രാജേഷ് , ശാന്ത മോഹനൻ , അഖിൽ , വിനീത് സി വി , എം ആർ ജയകുമാർ, സന്തോഷ് പാറത്താഴത്ത് ( സമിതിയംഗങ്ങൾ ) എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തിൽ സുനിൽ കെ മേനോൻ സ്വാഗതവും അജികുമാർ നന്ദിയും പറഞ്ഞു.