ദേവികുളം: ദേവികുളം താലൂക്കിൽ, അഡീഷണൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ അനധികൃതമായി നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയ പട്ടയങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് കൊട്ടക്കാമ്പൂർ, വട്ടവട, കാന്തല്ലൂർ വില്ലേജുകളിലെ പട്ടയ ഉടമകളെ നേരിൽ കേൾക്കുന്നതിനായി വ്യാഴാഴ്ച ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് കനത്ത മഴയും മോശമായ കാലാവസ്ഥയും മൂലം മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.