വഴിത്തല: വഴിത്തല ശാന്തിരിഗി കോളേജിന്റെ 20-ാം വാർഷികാഘോഷവും ബിരുദദാന ചടങ്ങും സംയുക്തമായി കോളേജ് ഓഡിറ്റോറിയത്തിൽ ഇന്ന് നടത്തുംണ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു വാർഷികാഘോഷത്തിന്റെയും ബിരുദദാന ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിക്കും. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. വികാർ പ്രൊവിൻഷ്യൽ ഫാ. റിനോജ് വട്ടക്കാനായിൽ , പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ, പി.റ്റി.എ പ്രസിഡന്റ് ജിജി കിഴികണ്ടയിൽ എന്നിവർ പ്രസംഗിക്കും. കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ പാറക്കാട്ടേൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷിബു അബ്രാഹം നന്ദിയും പറയും.