പീരുമേട്: കുട്ടിക്കാനം എം.ബി.സി കേളേജ് ഓഫ് എഞ്ചീനിയറിംഗിന് ആൻഡ് ടെക്‌നോളജിക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചു. അമേരിക്കൻ അക്കോർഡ് പ്രകാരമുള്ള അംഗീകാരമാണ് ലഭിച്ചത്. ഈ കേളേജിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനും ഉപരിപഠനത്തിനും വിദേശ യൂണിവേഴ്‌സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും ഈ അംഗീകാരം അവസരം ഒരുക്കമെന്ന് കേളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചു പിളളഎന്നിവർ അറിയിച്ചു. അദ്ധ്യാപനം പഠ്യേതര പരിപാടികൾ, റിസർച്ച്, കൺസൽറ്റേഷൻ പ്ലേസ്‌മെന്റ് തുടങ്ങിയവ പരിശോധിച്ച് ശേഷമാണ് അക്രഡിറ്റേഷൻ സമിതി അംഗീകാരം നൽകിയത്..കേളേജിൽ ഈ അദ്ധ്യയന വർഷത്തെ വിവിധ കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പോട് കൂടി അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9072200344, 75599 33571. www.mbcpeermade.com