പിരുമേട് : മേഴുത പോബ്‌സ്എസ്റ്റേറ്റ് ലയത്തിന്റെ ഒരു വശത്തെ ഭിത്തി തകർന്ന് വീണു. മൂന്ന് തൊഴിലാളി കുടുംബം താമസിക്കുന്ന ലയമാണ് ശക്തമായ മഴയിൽ ഒരുവശം തകർന്നുവീണത്. 75 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. ഇഷ്ടികയും കാട്ട് കല്ലും കുമ്മായവും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമായിരുന്നു .തോട്ടം ഉടമകൾ വർഷങ്ങളായി അറ്റകുറ്റപ്പണികൾ ചെയ്യാറില്ല .ഇവിടെ താമസിച്ചിരുന്ന തൊഴിലാളി കുടുബങ്ങൾക്ക് പരിക്കേറ്റില്ല.കുടുംബാംഗങ്ങളോട് മാറി താമസിക്കാൻ എസ്റ്റേറ്റ് അധികൃതർ നിർദ്ദേശം നൽകിയിരിക്കയാണ്.