
തൊടുപുഴ : സംസ്ഥാന ഹയർ സെക്കന്റി നാഷണൽ സർവ്വീസ് സ്‌കീം മുഖാന്തിരം നടപ്പിലാക്കുന്ന ഉപജീവനം പദ്ധതി കുമാരമംഗലം എം. കെ. എൻ. എം ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിച്ചു. സമൂഹത്തിൽ നിർദ്ദനരായ ആളുകൾക്ക് ഉപജീവനത്തിനാവശ്യമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഉപജീവനം. കുമാരമംഗലം സ്‌കൂളിലെ എൻ. എസ്. എസ്. യൂണിറ്റ് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആദ്യ ഘട്ടമായി നാല് ഗുണഭോക്താക്കളെയാണ് തെരെഞ്ഞെടുത്തിട്ടുള്ളത്. പി.റ്റി. എ. പ്രസിഡന്റ് സന്തോഷ് അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കുമാരമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ ചിമ്മിണിക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ഉഷ രാജശേഖരൻ, സ്‌കൂൾ പ്രിൻസിപ്പൽ ഷിബു വി.എസ്. എൻ. എസ്. എസ്. പ്രോഗ്രാം കോഡിനേറ്റർ ഷൈല എസ്. വിദ്യാർത്ഥി പ്രതിനിധി അർച്ചന വി. ആർ.തുടങ്ങിയവർ പ്രസംഗിച്ചു.