തൊടുപുഴ: സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വർഗ്ഗീയവാദികൾക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് സി.ഐ. ടി. യു,കർഷക സംഘം, കർഷകതൊഴിലാളിയൂണിയൻ എന്നീ സംഘടനയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രചരണ ജാഥ നടത്തി. മുനിസിപ്പൽ ബസ്റ്റാന്റിനു സമീപം ചേർന്ന യോഗത്തിൽ സി.ഐ. ടി. യു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയാസെക്രട്ടറി സി.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.എ. ജബ്ബാർ സ്വാഗതം പറഞ്ഞു. പി.എം.നാരായണൻ പ്രസംഗിച്ചു. പി.വി ഷിബു സിൽ ജോ , ഇ എ റഹിം, ഇമ്മാനുവേൽ , പി.എം സുനിൽ എന്നിവർ നേതൃത്വം നൽകി.