കട്ടപ്പന: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ കേസ്. അദ്ധ്യാപക സംഘടനാ ജില്ലാ നേതാവും ഈട്ടിത്തോപ്പ് സ്വദേശിയുമായ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിയ്ക്കുന്ന കുട്ടിക്ക് നേരെയാണ് അദ്ധ്യാപകന്റെ അതിക്രമം.കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയതായി സൂചന ലഭിച്ചു.14കാരിയായ പെൺകുട്ടിയെ ഇയാൾ പല തവണ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. വീട്ടുകാരുടെ പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ചൈൽഡ് ലൈൻ പൊലീസിന് റിപ്പോർട്ട് നൽകുകയായിരുന്നു.പൊലീസും കുട്ടിയുടെ മൊഴിയെടുത്തു.സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മറ്റിക്കും ചൈൽഡ് ലൈൻ റിപ്പോർട്ട് കൈമാറി.അ്ദ്ധ്യാപകനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ ഇയാളോട് അവധിയിൽ പ്രവേശിക്കാൻ സ്കൂൾ മാനേജ്മെന്റ് നിർദേശിച്ചിരുന്നു.പൊലീസ് കേസ് എടുത്തതിനാൽ സസ്പെൻഷൻ നടപടികളിലേയ്ക്ക് കടക്കുവാനാണ് മാനേജ്മെന്റിന്റെ തീരുമാനം.ഇയാളെ അദ്ധ്യാപക സംഘടനയുടെ ചുമതലയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.ഏതാനും നാളുകൾക്ക് മുൻപും പ്രതി സമാനമായ ആരോപണം നേരിട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.