തൊടുപുഴ: നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികൾ പൊതുമരാമത്ത് വകുപ്പ് അടച്ച് തുടങ്ങി.നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളിലെയും കുഴികളിൽപെട്ട് ജനങ്ങൾ ഏറെ ദുരിതത്തിലായിരുന്നു.ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതത്തിലാകുന്നത്.കോതയിക്കുന്ന് റോഡ്,മൂപ്പിൽക്കടവ്,ന്യൂമാൻ കോളേജ് റോഡ്,കാഞ്ഞിരമറ്റം- വെങ്ങല്ലൂർ-മാങ്ങാട്ടുകവല എന്നിവിടങ്ങളിലെ റോഡിലെ കുഴികളാണ് അടയ്ക്കുന്നത്.മഴ കുറവായാൽ ജോലികൾ തുടരുമെന്നും നഗരത്തിലെ റോഡുകളിലെ മുഴുവൻ കുഴികളും അടയ്ക്കുമെന്നും പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈലേന്ദ്രൻ പറഞ്ഞു.