മുട്ടം: വീടിനുള്ളിൽ പണം വെച്ച് ചീട്ടുകളി നടത്തിയിരുന്ന നാലംഗ സംഘത്തെ മുട്ടം പൊലീസ് പിടികൂടി.ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം.മുട്ടം സ്വദേശികളായ ജോമോൻ,ഷാജി, ജസ്റ്റിൻ,സോജൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 28210 രൂപയും കളിക്കാൻ ഉപയോഗിച്ച ചീട്ടുകളും ഇവരിൽ കണ്ടെടുത്തു.മുട്ടം ഇടപ്പള്ളി സെന്റ് ജൂഡ് കുരിശുപള്ളിക്കു സമീപം കാരോട്ടുകുന്നേൽ ജോമോൻ ജോസഫിൻ്റെ വീട്ടിൽ ചീട്ടുകളി നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.സി.ഐ പ്രിൻസ് ജോസഫ്,സീനിയർ സി.പി.ഒമാരായ ഷാജി, ബിനു സി.പി.ഒമാരായ രാംകുമാർ, ഷിയാസ്, പ്രീതിമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.