അടിമാലി : പത്താം മൈയിൽ ദേവിയാർ കടുബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് നാട്ടുകാർക്ക് ദുരിതമായി. കുടുബാരോഗ്യകേന്ദ്രമായി ഉയർത്തിയത് ഈ മേഖലയിലുള്ള ഊരു നിവാസികളുടെ ആരോഗ്യ രംഗത്തെ ഉയർച്ച ലക്ഷ്യമിട്ടായിരുന്നു.എന്നാൽ മൂന്നു ഡോക്ടർമാരും രണ്ടു ഫാർമസിസ്റ്റുകളും ക്ലീനിംങ്ങ് ജോലിക്കാരുൾപ്പെടെ വേണ്ടി മിരുന്ന സ്ഥാനത്ത് ഇപ്പോൾ ഉള്ളത് ഒരു ഡോകടർ ഒരു ഫാർമസിസ്റ്റ് മാത്രമാണ് ഇവിടെയുള്ളത്. ഉച്ചയോടെ ആശുപത്രി പ്രവർത്തനവും അവസാനിപ്പിക്കും. പിന്നെ ഈ പ്രദേശത്തുള്ളവർ എന്ത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാലും അടിമാലി താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. വാക്‌സിനേഷനോ മറ്റു ക്യാമ്പുകളോ ഉണ്ടായാൽ പിന്നെ ഒപിയും പ്രവർത്തിക്കില്ല.