കോടിക്കുളം: ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ കേരള വാട്ടർ അതോറിറ്റി നടപ്പാക്കിയ സമ്പൂർണ്ണ വാട്ടർ കണക്ഷൻ പ്രഖ്യാപനം പ്രസിഡന്റ് റ്റി.വി.സുരേഷ് ബാബു നിർവഹിച്ചു. പഞ്ചായത്തിലെ ഒൻപതാം വാർഡ് വണ്ടമറ്റത്ത് വാട്ടർ കണക്ഷൻ കൊടുക്കേണ്ടിയിരുന്ന എല്ലാം ഗുണഫോക്താക്കൾക്കും കണക്ഷൻ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. 2023 ൽ പഞ്ചായത്തിലെ എല്ലാ വാർഡിലും സമ്പൂർണ്ണ ജലവിതരണം നടത്താൻ സാധിക്കും പഞ്ചായത്തംഗം പോൾസൺ മാത്യു അദ്ധ്യക്ഷതവഹി​ച്ചു..അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.ജെആന്റണി മുഖ്യപ്രഭാഷണം നടത്തിശുദ്ധജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മഴ കൊയ്ത്തിന്റെ വിവിധ മാർഗങ്ങളെക്കുറിച്ചും എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.പി ജാനകി ക്ലാസുകൾ നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജേർലി റോബി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷെർലി ആന്റണി ,മെമ്പർമാരായ ബിനിമോൻ , ഷൈനി സുനിൽ അസിസ്റ്റന്റ് എൻജിനീയർ അജീഷ് ജോർജ് എന്നിവർ പ്രസംഗി​ച്ചു. പഞ്ചായത്ത് സെക്രട്ടറി വി എ അഗസ്റ്റിൻ നന്ദി പറഞ്ഞു.