തൊടുപുഴ :ഡിവൈൻ മേഴ്‌സി ഷ്രയിൻ ഓഫ് ഹോളിമേരിയിൽ പതിനാറാം വാർഷികവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും 14 ,15 തിയതികളിൽ നടക്കുമെന്ന് റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ ,വൈസ് റെക്ടർ ഫാ .ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു .14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നൊവേന ,ലദീഞ്ഞ് ,3 .45 ന് ആഘോഷമായ വിശുദ്ധ കുർബാന ഫാ. ഡോ.ജോർജ് തെക്കേക്കര , 4 .45 നു ദിവ്യകാരുണ്യ ആരാധന ,അഖണ്ഡ ജപമാല .15ന് രാവിലെ ആറിന് വിശുദ്ധ കുർബാന ,ഉച്ചകഴിഞ്ഞു 2 .30 നു അഖണ്ഡജപമാല സമാപനം ,ദിവ്യകാരുണ്യ ആശീർവാദം ,മൂന്നിന് നൊവേന ,ലദീഞ്ഞ് ,3 .45 നു കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകും .