തൊടുപുഴ:അരിക്കുഴയിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്സ് യൂണിറ്റിൽ കൂലിവർദ്ധനവുമായി ബന്ധപ്പെട്ട് നിലനിന്ന തൊഴിൽതർക്കം ഒത്തുതീർന്നു. കോഴിക്കോട് യൂണിറ്റിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും അരിക്കുഴ യൂണിറ്റിലും തൊഴിലാളികൾക്ക് നൽകാൻ മാനേജുമെന്റുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ഈ കരാറിന് ആഗസ്ത് ഒമ്പതു മുതൽ രണ്ടുവർഷത്തേക്ക് പ്രാബല്യമുണ്ടാകും.
വാഴൂർ സോമൻ എംഎൽഎ, ജില്ലാ ലേബർ ഓഫീസർ കെ ആർ സ്മിത എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് കൂലിത്തർക്കം ഒത്തുതീർന്നത്. കേരള ഫീഡ്‌സിനെ പ്രതിനീധികരിച്ച് ഫിനാൻസ് മാനേജർ കെ എൻ രാജശേഖരൻ, എസ് ശ്രീകല, ബിജു ആനന്ദ്, പ്രേം കെ ഫിലിപ്പ്, എസ് വസന്ത് എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് ടി ആർ സോമൻ, കെ ആർ രഞ്ജിത്(സിഐടിയു), പി പി ജോയി, കെ ആർ അരുൺ(എഐടിയുസി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.