മുട്ടം: മലങ്കര ടൂറിസം ഹബ്ബിന്റെ വികസനത്തിന് 98.5 ലക്ഷം രൂപയുടെ പദ്ധതി ഒരുങ്ങുന്നു.ഇത് സംബന്ധിച്ചുള്ള ഡീറ്റൈൽഡ് പ്രോജ്ര്രക് റിപ്പോർട്ട് (ഡി പി ആർ) ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ) എം വി ഐ പിക്ക് (ജല വിഭവ വകുപ്പിന് ) കൈമാറി. ജൂൺ 23 ന് പി ജെ ജോസഫ് എം എൽ എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മലങ്കര ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗത്തെ തുടർന്നാണ് നടപടികൾ.എം വി ഐ പിയിൽ നിന്നുള്ള അനുമതി ലഭിക്കുന്നതിൻ പ്രകാരം പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ഡി റ്റി പി സിയുടെ നേതൃത്വത്തിൽ ലഭ്യമാക്കും.ഹബ്ബിനുള്ളിൽ കൂടുതൽ സ്ഥലത്തേക്ക് ടൈൽസ് പാകൽ, അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് മനോഹരമാക്കൽ,ഇരിപ്പിടം സജ്ജമാക്കൽ,റെസ്റ്റിങ്ങ് ഷെഡ്ഡ്,25 ആളുകൾക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള സോളാർ ബോട്ട് എന്നിങ്ങനെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഡി റ്റി പി സിക്ക് വേണ്ടി നിർമ്മിതി കേന്ദ്രമാണ് പ്രോജ്ര്രക് തയ്യാറാക്കുന്നത്.സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
എം വി ഐ പി യിൽ നിന്നുള്ള അനുമതി വൈകുന്തോറും മലങ്കര ടൂറിസം ഹബ്ബിന്റെ ഇനിയുള്ള വികസന പ്രവർത്തികളും ഇഴയാൻ ഇടയാകും. എം വി ഐ പിയുടെ ഉടമസ്ഥതയിലുള്ള പ്രദേശം ആയതിനാൽ അവരുടെ അനുമതിയോടെ മാത്രമേ പ്രവർത്തികൾ നടപ്പിലാക്കാൻ കഴിയുകയുള്ളു.എൻട്രൻസ് പ്ലാസ നനഞ്ഞോലിക്കുന്നത് ഹാബിറ്റാറ്റിന്റെ ഉത്തരവാദിത്വത്തിൽ നവീകരിക്കും. എന്നാൽ മലങ്കര ഹബ്ബിന്റെ ജനറൽ കൗൺസിൽ തീരുമാന പ്രകാരം എൻട്രൻസ് പ്ലാസയുടെ ഉൾവശം ഓരോ സെക്ഷനായി തിരിച്ചത് ഒറ്റ ഹാളാക്കുന്ന ജോലികൾ ഹാബിറ്റാറ്റ് ഏറ്റെടുക്കില്ല എന്നാണ് വിവരം.
സോളാർ ബോട്ട്: പ്രൊജക്ട് തയ്യാറാക്കി
25 ആളുകൾക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ കഴിയുന്ന സോളാർ ബോട്ടിങ്ങിന് വേണ്ടിയുള്ള പ്രോജ്ര്രക് തയാറാക്കലും പദ്ധതിയുടെ നടത്തിപ്പും സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനെ ഏൽപ്പിക്കാനാണ് തീരുമാനം .ഇതിന്റെ പ്രോജ്ര്രക് റിപ്പോർട്ട് തയ്യാറാക്കാൻ ഇൻലാന്റ് നാവിഗേഷൻ അധികൃതർ ഏതാനും ആഴ്ച്ച മുൻപ് മലങ്കര ഹബ്ബിൽ സന്ദർശനം നടത്തിയിരുന്നു.പ്രോജ്ര്രക് സംബന്ധിച്ചുള്ള അനുമതി രണ്ട് ദിവസത്തിനകം എം വി ഐ പി അധികൃതരിൽ നിന്ന് ലഭ്യമാകും എന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ പ്രതീക്ഷ.