തൊടുപുഴ : ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള എല്ലാ മണ്ഡലം കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പതാക ഉയർത്തൽ, സേവന പ്രവർത്തനങ്ങൾ, വാഹന പ്രചരണ ജാഥ, രക്തദാന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു. സ്ഥാപകദിന ആഘോഷങ്ങളുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് തൊടുപുഴ അസംബ്ലി പ്രസിഡന്റ് വീ. സി അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി പാലക്കൽ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം ഒലിക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് തൊടുപുഴഐ.എം.എഅസംബ്ലിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. കരിമണ്ണൂർ നടന്ന വാഹന പ്രജരണ ജാഥ ജോൺ നേടിയപാല ഉത്ഘാടനം ചെയ്തു. സമാപന സമ്മേളനം കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘടനം ചെയ്തു