തൊടുപുഴ: ഗോത്രവർഗ്ഗ മേഖലകൾ കടുത്ത അവഗണന നേരിടുകയാണെന്നും വികസന കാര്യങ്ങളിലും ഭരണഘടനാപരമായ അവകാശങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിലും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നും മല അരയമഹാസഭ സംസ്ഥാന പ്രസിഡന്റ് സി ആർ.ദിലീപ് കുമാർ പറഞ്ഞു. ലോക ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് നാടുകാണിയിൽ നടന്ന ട്രൈബൽ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംഗോത്ര ജനതയുടെകൈവശഭൂമിക്കു പട്ടയം നൽകാനായി സംസ്ഥാന സർക്കാർ മൂന്നു വർഷം മുൻപ് കൊണ്ടുവന്ന ഉത്തരവ് ഇനിയും പൂർണ്ണ തോതിൽ നടപ്പിലാക്കിയിട്ടില്ല. ആദിവാസികളുടെ കാര്യത്തിലായതിനാലാണ് ഈ മെല്ലെപ്പോക്ക് എന്ന്കരുതേണ്ടതുണ്ട്‌കേരളഅഡ്മിനിസ്‌ട്രേറ്റീവ് സ ർവ്വീസ് പ്രകാരം നിയമനം നടന്നപ്പോൾ മൂന്നു സ്ട്രി മിലും ഗോത്ര ജനതക്കു സംവരണം നിഷേധിക്കുകയായിരു.ന്നു.ആൾക്കൂട്ട വിചാരണക്കു വിധേയമായി കൊലചെയ്യപ്പെട്ട അട്ടപ്പാടിയിലെ മധു വിന്റെ കേസിലെ 19 സാക്ഷികളിൽ 10 പേരും കൂറുമാറിയിരിക്കുന്നു ഇതു ആശങ്കാജനകമാണ് ആദിവാസി മേഖലകളിൽ കാർഷിക യൂണിറ്റുകളും മൂല്യവർധിത ഉത്പന്നങ്ങൾക്കായി ചെറുകിടവ്യവസായങ്ങളും ആരംഭിക്കണമെന്ന് നിർദേശിച്ചു. ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു വനിതയെ കൊണ്ടുവരാൻ കഴിഞ്ഞതും കേരളത്തിൽ ഗോത്ര സംഘടനയായ മല അരയ മഹാ സഭയ്ക്ക് എയ്ഡഡ് മേഖലയിൽ കോളജുകൾ അനുവദിച്ചതും നവോത്ഥാനപരമാണെന്നും സംഗമം വിലയിരുത്തി.
നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ടാസ്‌ക് പ്രിൻസിപ്പൽ ഡോ: സി.കെ.സമിത അദ്ധ്യക്ഷത വഹിച്ചു.. അറക്കുളം പഞ്ചായത്ത് അംഗം പി.എവേലുക്കുട്ടൻ സഭാ സെക്രട്ടറി പി.എൻമോഹനൻ വനിതാസംഘടനാ സംസ്ഥാന കമ്മിറ്റി അംഗം സിന്ധു പുഷ പരാജൻ, മൂലമറ്റം ശാഖാ സെക്രട്ടറി ഇ. എസ്. സുബ്രഹ്മണ്യൻ, പി. എൻ . കൃഷ്ണൻ, പി. എസ്. രാജൻ , സി. കെ. പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു.