തൊടുപുഴ: ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി 'റൈസ്'ന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികവുതെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. അവർഡ് വിതരണചടങ്ങിൽ പ്രശസ്ത ഗ്രന്ധകാരനും ഗാന്ധി ഫൗണ്ടേഷൻ ചെയർമാനും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ തുഷർ എ. ഗാന്ധി പങ്കെടുക്കും. 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും ആദരിക്കും. തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന സ്‌ക്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് 15ന് അവാർഡ് നൽകുന്നതെന്നും തുടർന്നുള്ള ദിവസങ്ങളിൽ പാർലമെന്റ് മണ്ഡലത്തിലെ മറ്റ് 6 താലൂക്ക് കേന്ദ്രങ്ങളിൽ വച്ച് പ്രോഗ്രാം സംഘടിപ്പിച്ചിട്ടുണ്ടെന്നും എം.പി. പറഞ്ഞു.