നെടുംകണ്ടം: തൂക്കുപാലം അമ്പതേക്കറിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ ഏലക്ക മോഷണം പോയി. തൂക്കുപാലം ചന്ദ്രഭവനിൽ രാജേഷിന്റെ വസ്തുവിലെ 300 ഓളം ഏലചെടികളുടെ മുഴുവൻ ഏലക്കായും ആണ് മോഷ്ടാക്കൾ കവർന്നത്. ഏലം നട്ടതിന് ശേഷം ആദ്യമായി വിളവെടുക്കാൻ തൊഴിലാളികളെയും കൊണ്ട് ഇന്നലെ എത്തിയപ്പോഴാണ് ഓരോ ശരത്തിലെയും മൂന്ന് കായ്കൾ വരെ എടുത്തതായി ശ്രദ്ധയിൽപെട്ടത്. ഏകദേശം നൂറ് കിലോയ്ക്ക് മുകളിൽ പച്ച ഏലക്ക മോഷണം പോയതയാണ്
കണക്ക്. രാജേഷും കുടുംബവും തൂക്കുപാലത്താണ് താമസം. അതിനാൽ കൃഷിസ്ഥലത്ത് ആളുകൾ ഇല്ലാത്ത സമയവും മഴയും നോക്കിയാണ് കായ്കൾ മോഷ്ടിക്കപെട്ടത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകുമെന്ന് രാജേഷ് പറഞ്ഞു.