കുളമാവ്: യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് അറക്കുളം മണ്ഡലത്തിൽ കുളമാവ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി , മധുരം വിതരണം ചെയ്തു. വാർഡ് പ്രസിഡന്റ് ബേസിൽ ബെന്നിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനുഷൽ കുളമാവ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിനു മാത്യു, അനന്തു സുരേന്ദ്രൻ , യുത്ത് കോൺഗ്രസ് ഭാരവാഹികളായ ഷോൺ മേടയ്ക്കൽ, സുജിത് , അനീഷ്, ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി