വണ്ടിപ്പെരിയാർ:മുല്ലപ്പെരിയാർ ഡാമിൽ വെള്ളം തുറന്ന് വിട്ടതോടെപെരിയാർ നദിയുടെ തീരപ്രദേശങ്ങളായ വള്ളക്കടവ്, കറുപ്പു പാലം, ഇഞ്ചിക്കാട് ആറ്റോരം, മഞ്ചു മല ആറ്റോരം, വികാസ് നഗർ, ചന്ദ്രവനം, കീരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് മൂന്ന് ക്യാമ്പിൽ കഴിയുന്നത് . 134 പേർ ഈ ക്യാമ്പിൽ എത്തിയിട്ടുണ്ട്. പെരിയാർ ക്യാമ്പിൽ 98 പേർ കഴിയുന്നു. ചന്ദ്രവനം ക്യാമ്പിൽ30 പേരും പെരിയാർ ശ്രീ ശക്തി നിലയത്തിൽ ഒരു കുടുബത്തിലെ6 പേരും താമസിക്കുന്നു. ഇതിൽ63 വയസിനു മുകളിലുള്ളൻ13 പേരും 19 കുട്ടികളും ക്യാമ്പിലുണ്ട് .ഇവർക്ക് ആവശ്യമായ ഭക്ഷണവും, മെഡിക്കൽ സംവിധാനവും ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ പറഞ്ഞു 2018 മുതൽ ദുരിതാശ്വാസക്യാമ്പുകളിൽ എത്തുന്നവരാണ് ഇതിലേറെ പേരും സ്വന്തമായി വീടില്ലാതെ കഴിയുന്നവരാണ് ഏറെയും, കൂലിപ്പണിക്കാരാണ് . പഞ്ചായത്തിൽ പുതിയ വീടിന് അപേക്ഷ കൊടുത്തിട്ടാതെ വാടകക്ക് താമസിക്കുന്ന പ്രദേശങ്ങളിലെ വീടുകൾ മുങ്ങിയതോടെ ക്യാമ്പിൽ എത്തിയവരാണ് അധികവും. വണ്ടിപെരി യാർപഞ്ചായത്ത് മൂന്നു ക്യാമ്പുകൾക്കു, ആവശ്യമായ ഭക്ഷണവും , മെഡിക്കൽ ഓഫീസർ ഡോക്ടർ ഡോൺബോസ്‌കോയുടെ നേതൃത്വത്തിൽ മെഡിക്കൽ വിഭാഗവും പ്രവർത്തിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.