തൊടുപുഴ: ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ ഒരു പഞ്ചായത്തിൽ ഒരേ സമയം 20 ൽ കൂടുതൽ പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പാക്കാൻ പാടില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. കൊവിഡ് കാലത്ത് രാജ്യത്ത് പട്ടിണി മരണം ഇല്ലാതാക്കിയ പദ്ധതിയായിരുന്നു ഇത്‌.നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ കെ ഐ ആൻറണി,ജയകൃഷ്ണൻ പുതിയേടത്ത് അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ മധു നമ്പൂതിരി,മാത്യു വാരിക്കാട്ട്,ബെന്നി പ്ലാക്കൂട്ടം,ജോസ് കവിയിൽ,റോയി ലൂക്ക് പുത്തൻകളം, അംബിക ഗോപാലകൃഷ്ണൻ,ജോസി വേളാച്ചേരി,ഷാനി ബെന്നി പാമ്പയ്ക്കൽ,റോയിസൺ കുഴിഞ്ഞാലിൽ,അഡ്വ ബിനു തോട്ടുങ്കൽ,അബ്രഹാം അടപ്പുർ,പി.ജി ജോയി,ശ്രീജിത്ത് ഒളിയറയ്ക്കൽ, അഗസ്റ്റിൻ ചെമ്പകശ്ശേരി,ജോസ് കുന്നുംപുറം,ജോസ് പാറപ്പുറം, തോമസ് കിഴക്കേപറമ്പിൽ,ജോർജ് അറയ്ക്കൽ,മനോജ് കണ്ടത്തിൻകര, എന്നിവർ സംസാരിച്ചു.