തൊടുപുഴ:എസ്.എൻ.ഡി.പിയോഗം തൊടുപുഴയുണിയന്റെ ആഭിമുഖ്യത്തിൽ 49ാമത് ബാച്ച് പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് 13, 14 തിയതികളിൽ വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.. 13 ന് രാവിലെ 9. 30ന് യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ കോഴ്‌സ് ഉദ്ഘാടനം ചെയ്യും .യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സി.പി.സുദർശനൻ , പി.റ്റി.ഷിബു, കെ.കെ.മനോജ് , എ.ബി. സന്തോഷ്, സി.വി.സനോജ്, സ്മിത ഉല്ലാസ് തുടങ്ങിയവർ പ്രസംഗിക്കും .തുടർന്ന് ഷൈലജ രവീന്ദ്രൻ( ശ്രീനാരായണഗുരുദേവന്റെ കുടുംബ സങ്കല്പം) സ്മിത ഉല്ലാസ് (കുടുംബ ബഡ്ജറ്റ്) ഡോ .ശരത്ചന്ദ്രൻ (സ്ത്രീ പുരുഷ ലൈംഗികത ) എന്നീ വിഷയത്തിൽ ക്ളാസെടുക്കും. 14 ന് ഡോ. ജോബ് ചക്കാലയ്ക്കൽ( സ്ത്രീപുരുഷ മന:ശാസ്ത്രം )ഡോ.മഞ്ജു ജോസഫ് (ഗർഭധാരണം, പ്രസവം, ശിശു സംരക്ഷണം)ഡോ.കെ.സോമൻ, ( വ്യക്തിത്വ വികസനംകുടുംബഭദ്രതക്ക് , സംഘടനാ പരിചയം )എന്നീ വിഷയങ്ങളിലും ക്ലാസ്സുകൾ നയിക്കുമെന്ന് യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ അറിയിച്ചു.