urul
സൗത്ത് ശല്യം പാറയിൽ ഉരുൾ പൊട്ടി ഒലിച്ചുവന്ന പ്രദേശം

നാലു വീടുകൾ അപകട ഭീഷണിയിൽ

വെള്ളത്തൂവൽ: സൗത്ത് ശല്യം പാറയിൽ ഭണ്ഡാരം പടി ഭാഗത്ത് ഉരുൾപൊട്ടി ഒരു വീട് ഭാഗികമായും മറ്റു നാല് വീടുകൾ അപകടഭീഷണിയിലുമായി ഇക്കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടുകൂടിയാണ് സംഭവംരണ്ട്ഘട്ടങ്ങളിലായാണ്ഉരുൾപൊട്ടിയത് ആദ്യപൊട്ടലിന്റെശബ്ദംകേട്ട്ഉറക്കമുണർന്നപരിസരവാസികൾക്ക്‌സുരക്ഷിതസ്ഥാനത്തേക്ക്മാറാൻകഴിഞ്ഞു.രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന കല്ലുംമണ്ണുംചെളിയും അടിച്ചു കയറിയാണ് വള്ളിമടത്തിൽ വിപിൻ ബോസിന്റെ വീട്ഭാഗികമായി തകരാനിടയായത് സമീപത്തുള്ള വല്ലനാട്ട് രവീന്ദ്രന്റെ വീടിനും ചില്ലറ കേടുപാടുകൾ സംഭവിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് സമീപത്തെ മൂന്നു വീടുകൾ അപകട ഭീഷണിയിലാണ് അറക്കക്കുടി സന്തോഷ്,കളരിക്കൽ ലാലു, കളരിക്കൽ മധു എന്നിവരുടെവീടുകളാണ്അപകടഭീഷണിയിൽലായത് പൊട്ടിയൊലിച്ചുവന്ന മണ്ണും കല്ലും ചെളിയും അടിമാലി വെള്ളത്തൂവൽ റോഡിൽ അടിഞ്ഞു കൂടിയത് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ നാട്ടുകാരെത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു
ജനപ്രതിനിധികളും പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി
സമീപപ്രദേശത്തുള്ള 16 ഓളം കുടുംബങ്ങളെ വെള്ളത്തൂവൽ ഗവൺമെന്റ് ഹൈസ്‌കൂളിൽ ആരംഭിച്ച ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്