കട്ടപ്പന : എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പഠന ക്ലാസ് സംഘടിപ്പിച്ചു.മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.പത്ത്, പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കുവാൻ കഴിയുന്ന അഗ്‌നിപഥ് പദ്ധതി സംബന്ധിച്ച് പച്ചടി എസ് എൻ എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് ക്ലാസെടുത്തു.യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ. പി ബിനീഷ് ,സെക്രട്ടറി സുബിഷ് വിജയൻ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ അംഗങ്ങൾ, എസ് എൻ ക്ലബ് സൈബർ സേന ഭാരാവാഹികൾ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.നിരവധി ഉദ്യോഗാർത്ഥികൾ പഠന ക്ലാസിൽ പങ്കെടുത്തു.