തൊടുപുഴ: എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ജനകീയസൂത്രണം രജത ജൂബിലി സ്മാരക മന്ദിരം ഉടുമ്പന്നൂർ ഗവ എൽ പി സ്‌കൂൾ ഡൈനിങ് ഹാൾ അമയപ്രയിൽ എംഎം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് ബി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ലതീഷ്,

വാർഡ് മെമ്പർ രമ്യാ പി നായർ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലൈഷ സലീം,സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ,എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ഷാമോൻ ലൂക്ക്,തൊടുപുഴ എ ഇ ഒ ഷീബ മുഹമ്മദ്,ഹെഡ്മാസ്റ്റർ ജോർജുകുട്ടി സെബാസ്റ്റ്യൻ,മുൻ ഹെഡ് മാസ്റ്റർ എ എം നസീർ,പിടിഎ പ്രസിഡണ്ട് ഇ എസ് റഷീദ്,എന്നിവർ പ്രസംഗിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ടി ജി രാജീവ് നന്ദിയും പറഞ്ഞു.