വണ്ടിപ്പെരിയാർ: വിലക്കുകൾ ലംഘിച്ച് വിനോദ സഞ്ചാര കേന്ദ്രമായ സത്രത്തിലേക്ക് വിദേശികളുമായി പോയ ഓഫ് റോഡ് ജീപ്പുകൾ വണ്ടിപ്പെരിയാർ പൊലീസ് മടക്കി അയച്ചു. കുമളിയിൽ നിന്നും സത്രത്തിലേക്ക് ജീപ്പുകളിലെത്തിയ വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനങ്ങൾ വള്ളക്കടവിൽ തടയുകയും ഡ്രൈവർമാരെ താക്കീത് നൽകിയ ശേഷമാണ് പൊലീസ് മടക്കി അയച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഓഫ് റോഡ് വിലക്കുകൾ ലംഘിച്ചുകൊണ്ട് നിരവധി ജീപ്പുകളാണ് സത്രത്തിലേക്ക് എത്തുന്നത്.