വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ വഞ്ചിവയൽ ആദിവാസി ഊരിലെ 84 കുടുംബങ്ങളാണ് പുറം ലോകവുമായി ബന്ധമില്ലാതായത് ഊരിൽ നിന്നും പുറത്തേക്ക് എത്തേണ്ടത് വഞ്ചിവയൽ ചപ്പാത്ത് പാലം വഴിയാണ് പാലത്തിൽ വെള്ളം കവിഞ്ഞതോടെ മുകളിലൂടെ ജലം കവിഞ്ഞ് ഒഴുകിയതോടെയാണ് ഇവർക്ക് കോളനിക്ക്പുറത്ത് എത്താൻ കഴിയാത്തത്. കോളനിയിലുള്ള വാഹനങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുകയാണ്. സമാന്തരമായി തങ്കമല വഴി കാൽനട പാതയുണ്ടെങ്കിലും ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. വനപാലകർ സ്ഥലത്തെത്തി ചപ്പാത്തിന് ഇരുകരകളിലുമായി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.