manakkad

മണക്കാട്: യൂത്ത് കോൺഗ്രസ് 62ാം ജന്മദിനത്തിന്റെ ഭാഗമായി മണക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും ക്വിറ്റ് ഇൻഡ്യാ ദിനാചരണ ചടങ്ങുംനടത്തി. അങ്കംവെട്ടിയിൽ മണ്ഡലം പ്രസിഡന്റ് ബിബിൻ ജോസഫ് പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദിനാചരണ പരിപാടികൾ യൂത്ത് കോൺഗ്രസ് തൊടുപുഴ അസംബ്ലി മണ്ഡലം പ്രസിഡന്റ് അനീഷ് വി.സി. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. സജ്ജയകുമാർ . ഡി.സി.സി മെബർമാരായ പി. പൗലോസ്, പി.എസ്. ജേക്കബ്‌,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.ജി. സന്തോഷ് കുമാർ , യൂത്ത് കോൺ. മണ്ഡലം വൈസ് പ്രസിഡന്റ് അഖിൽ സുബാഷ്. ജനറൽ സെക്രട്ടറി ആഷിക് ജോയി നേതാക്കളായ സുദർശനൻ തോമസ് ജോൺ , ദീപു സിറിയക്, രാകേഷ് കെ.ബി , തുടങ്ങിയവർസംസാരിച്ചു.