തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ഇരുപത്തി ഏഴാമത് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുൻപിൽ പതാക ഉയർത്തി. സ്ഥാപക ദിനത്തിനോട് അനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധതയോട് കൂടിയുള്ള പ്രവർത്തനങ്ങൾ സംസ്ഥാനമൊട്ടാകെ കെ. ജി. ഒ. എഫ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി, കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ സേനാപതി കൃഷിഭവൻ പരിസരത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികൃഷിക്കും തുടക്കമായി. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിന് കെ. ജി. ഒ. എഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിഷ്ണു പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നിശാന്ത് എം. പ്രഭ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം ജയ്‌സൺ ജോർജ്ജ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.. ജില്ലാ കമ്മിറ്റി അംഗം അബിജിത്ത് പി. എച്ച്. നന്ദിപറഞ്ഞു.