തൊടുപുഴ : ന്യൂമാൻകോളേജ് കെമിസ്ട്രി വിഭാഗവും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുടെ ഇൻസ്ട്രമെന്റേഷൻ സെന്ററും സംയുക്തമായി ഇന്നും നാളെയും ' ലാബ്‌സേഫ്റ്റി ആന്റ് ലബോറട്ടറി പ്രാക്ടീസസ് ' എന്ന വിഷയത്തിൽ ദ്വിദിനശില്പശാല സംഘടിപ്പിക്കുന്നു. ഈ സെമിനാറിൽകേരള ശുചിത്വമിഷൻ അസിസ്റ്റന്റ് കമ്മീഷണർ സാജു സെബാസ്റ്റ്യൻ, കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ സയന്റിഫിക് ഓഫീസർഡോ. ഷിബു ഈപ്പൻ, മണർകാട് സെന്റ്.മേരീസ്‌കോളേജ് പ്രിൻസിപ്പൽഡോ. പുന്നൻ കുര്യൻ, ഫയർ ആന്റ്‌സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിലെ ജയറാം റ്റി. കെ, കെമിസ്ട്രി വിഭാഗത്തിലെ ബിജു പീറ്റർ,ഡോ. അനുമേരിജോസഫ് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കുക്കുമെന്ന് എന്ന് പ്രിൻസിപ്പാൾഡോ. ബിജിമോൾതോമസ്, കെമിസ്ട്രി വിഭാഗംമേധാവി . ബിജു പീറ്റർ,പ്രോഗ്രാംകോഡിനേറ്റർമാരായഡോ. ബിജോയ്‌തോമസ്, സോനജോൺ എന്നിവർ അറിയിച്ചു.